Wednesday, October 3, 2012

സുഹൃത്ത്


പലപ്പോഴും  നിന്നെ ഓര്‍ത്തുകൊണ്ട്,
അല്ലെങ്കില്‍ ,
നിന്‍റെ  വാക്കുകളെ കടമെടുത്താണ് ഞാന്‍ എല്ലാം എഴുതി തുടങ്ങാറ്
അവസാനിപ്പിക്കുന്നതോ  ,
നിന്‍റെ  ആത്മാവിന്‍റെ  ആഴങ്ങളില്‍ എവിടെയോ വച്ചും  ....

ഒരു കുടക്കീഴില്‍  ഒരേ മഴ നനഞ്ഞു പോകാന്‍ ,
ഒന്നിനുമല്ലാതെ വെറുതെയിരുന്നു വഴക്കടിക്കാന്‍ ,
ഒന്നിച്ചിരുന്നു ചിരിക്കാന്‍,
ഒരിത്തിരി നേരം കരയാന്‍ ,
എല്ലാത്തിനും എനിക്ക് കൂട്ട്  നീ ...

നിന്നെ ചേര്‍ത്ത് വായിക്കാന്‍ ഒരു കുന്നോളം പേരുകള്‍
കൂടെയുണ്ടെങ്കിലും,
ഓരോ ശിശിരവും എന്നെ നൊമ്പരപ്പെടുതിയിട്ടെ   ഉള്ളൂ ....
പൊഴിഞ്ഞു പോയ  നിന്നിലേക്കുള്ള വഴി അപരിചിതമെങ്കിലും ,
നീയെന്ന നിന്നെ എനിക്കറിയാം ....
എന്നത്തേയും പോലെ...


ശ്രുതി  ചേര്‍ത്ത് പാടുവാന്‍ എങ്ങോ പിറന്ന വരികള്‍-
ഒന്നിച്ചു ചേരും പോലെ ,  
എന്നിലേക്കൊരുമിച്ച  നിന്നെ പിരിയുവതെങ്ങിനെ ഞാന്‍ ...!!!???
നിന്റെ ശേഷിപ്പുകള്‍ എന്നും എന്നോട് കൂടെയുണ്ട്..

ഇത് നിനക്ക് വേണ്ടി....
ഞാനെന്ന എന്നെ കണ്ടെടുത്തു തന്ന നിനക്ക് വേണ്ടി മാത്രം...






4 comments:

  1. "ശ്രുതി ചേര്‍ത്ത് പാടുവാന്‍ എങ്ങോ പിറന്ന വരികള്‍ ഒന്നിച്ചു ചേരും പോലെ" :) . നന്നായിരിക്കുന്നു

    ReplyDelete
  2. ippozhanu oronnaayi vaayickunnathu...ezhuthanam athanu ninte shakthi

    ReplyDelete