ഈ ജനലിനപ്പുറത്ത് ,
എനിക്ക് ആര്പ്പു വിളികൾ കേൾക്കാം,
പൊട്ടിച്ചിരികൾ കേൾക്കാം ,
ഏങ്ങലടികൾ കേൾക്കാം ,
നിറങ്ങൾ നിറഞ്ഞോഴുകുന്ന പുഴകൾ കാണാം,
മഴയും മാനവും മരങ്ങളും കാണാം ....
ഓരോരുത്തരെയും കാണാം ...
ഓരോന്നിനെയും കാണാം ...
പുറത്തു നിന്ന് നോക്കവേ അകം നിറയെ ഇരുട്ട് നിറച്ച
ഈ ജനലിനിപ്പുറം എന്നെ കാണാൻ
ഒരു ചെറു നിലവുദിക്കുന്നതെന്നൊ ...
ഒരു വശത്തേക്ക് മാത്രം നടക്കുന്ന ഘടികാരം പോലെ
എനിക്ക് കാണാവുന്ന എന്നെ കാണാത്ത ,
ഈ ജനൽപാളികൾ
ഒരു കുഞ്ഞു വെളിച്ചവുമായി ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ...
എങ്കിൽ എനിക്കും ചിരിക്കാമായിരുന്നു ഒരു മറുചിരി...
അല്ലെങ്കിൽ,
കാഴ്ചകൾ കാണാത്ത,
ഒച്ചകൾ കേൾക്കാത്ത,
ഒരു ജാലകമായിരുന്നു എനിക്ക് വേണ്ടിയിരുന്നത് ,
അവിടെയും ഞാൻ ചിരിക്കും നിറഞ്ഞു കവിഞ്ഞ് .....