അത്ഭുതകരമായ തിന്മകളില്‍
അവിശ്വസനീയമായ ആശ്വാസം കണ്ടെത്തിയതും
കഥകള്‍ ഒരുപാട് പറയാറുള്ള കണ്ണുകള്‍
നിശബ്ദതയുടെ മൂടുപടം വലിച്ചിട്ടു ..
പെയ്തു തീര്‍ത്ത വ്യഗ്രതയില്‍ ,
നെടുവീര്‍പ്പിനോടുവില്‍ ,
ഒതുക്കി തീര്ര്‍കുകയായിരുന്നു അവള്‍ ….
ഇതിനിടെ അക്ഷര താളുകളില്‍ കൂട്ടി വച്ച
മയിപീളിതുട്ടുകലോക്കെയും പരിഭവം പറഞ്ഞപോള്അവളെന്തിനോ എന്നെ നോക്കി ചിരിച്ചു .!?
നീണ്ടു നിബിഡമായ വഴികളില്‍
ഇരുട്ടിനെ ഭയന്നോടിയപ്പോള്‍
എങ്ങോ നഷ്ട്ടമായ നിറമുള്ള ചിരി ..
ഇവിടെ ,
ഇഴ ചേരാതെ നില്‍ക്കുന്ന പഴകിയ മൌനങ്ങലൊക്കെയും
പുതിയ ഉത്തരങ്ങളെ തേടിയിറങ്ങി,
കൂടെ ഞാനും...