എന്റെ കാഴ്ചകൾ എല്ലാം നിറ വർണ്ണങ്ങളോട് കൂടിയതായിരുന്നു...
കാണുന്ന കാഴ്ച്ചകൾ , കേൾക്കുന്ന ഒച്ചകൾ, പറയുന്ന വാക്കുകൾ
എല്ലാത്തിലും ഞാൻ നേരിനെ മാത്രം കണ്ടു...ഒന്നിനെയും സംശയിച്ചില്ല...
അതായിരുന്നു പോലും എന്റെ ആദ്യത്തെ തെറ്റ് ..!!!
നേരെ മാത്രം കാണാനുള്ളതല്ല മറിച് മുകളിലും താഴെയും വശങ്ങളിലൂടെയും ഇടയിൽകൂടിയും കാണാനുള്ള കണ്ണ് അത്യാവശ്യമായി വേണ്ടിയിരുന്നു പലപ്പോഴും,
അത്തരത്തിലായിരുന്നു പല ആളുകളും പ്രവൃത്തികളും.
അന്ധാളിച്ചു നിന്ന് പോയി എന്ന് തന്നെ പറയേണ്ടി വരും...
പഠിക്കാൻ തുടങ്ങും മുൻപേ പഠിപ്പിക്കുവാനുള്ള തിടുക്കം പലരിലും കാണാമായിരുന്നു.
ചോദ്യങ്ങൾ അപ്രസക്തമാക്കി ഉത്തരങ്ങൾ പറഞ്ഞു തന്നു ചിലർ.
തുറന്നു പറച്ചിലിൻറെ ജീവിതം തിരിച്ചറിയാതെ ഒളിച്ചും പതുങ്ങിയും കുത്തി കൊന്നു ഒരു കൂട്ടം.
ആർക്കോ വേണ്ടി ആരെയൊക്കെയോ ഇല്ലാതാക്കുന്നു.
എന്തിനോ വേണ്ടി എന്തിനെയൊക്കെയോ പിച്ചിയെറിയുന്നു.
എറിഞ്ഞുടക്കുന്നു എല്ലാത്തിനെയും .
പഠിക്കേണ്ടവനും പഠിപ്പിക്കേണ്ടവനും ഒന്നും പഠിക്കാതെയും പഠിപ്പിക്കാതെയും പടിയിറങ്ങുന്നു,
അല്ലെൽങ്കിൽ ഇറങ്ങേണ്ടി വരുന്നു.
ഇന്നത്തെ വാർത്തകളും വർത്തമാനങ്ങളും ഇതെല്ലാം വീണ്ടും എൻറെ ഓർമകളിലേക്കെത്തിക്കുന്നു
ഒരു കലാലയവും ഇങ്ങനെ ആവാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു
എന്നിട്ടും , ക്ലാസ്സ്മുറികളും വരാന്തകളും ലൈബ്രറിയും പരീക്ഷകളും കാന്റീനും ഹോസ്റ്റലും സമരങ്ങളും എല്ലാം ഒരു പൂക്കാലം പോലെ ഇന്നും ഓർക്കുന്നു, കൂടെ നടത്തുന്നു ...
No comments:
Post a Comment